2020 -21ൽ 7.3 ശതമാനം നെഗറ്റീവ് വളർച്ചയാണു രാജ്യത്തിന്റേതെന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.അതേസമയം, സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 1.6 ശതമാനം വർധനയുണ്ട്.
2020 മാർച്ചിൽ ആണ് കോവിഡ് വ്യാപനം മൂലം ഇന്ത്യയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ജൂലൈ 2020 മുതൽ ഇളവുകൾ നൽകി തുടങ്ങി എങ്കിലും സാമ്പത്തിക രംഗം തീരെ മെച്ചപ്പെട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൻഎസ്ഒ പുറത്തുവിട്ട ജി.ഡി.പി. കണക്ക് സാമ്പത്തിക രംഗങ്ങളിലെ ശോചനീയാവസ്ഥ വരച്ചു കാട്ടുന്നതാണ്.