റിപ്പോർട്ട് : മുഹമ്മദ് മോങ്ങം
സോമാലിലാൻഡ് പാർലമെൻറ് തെരഞ്ഞെടുപ്പും പ്രാദേശിക ജില്ലാ തിരഞ്ഞെടുപ്പും സമാധാന അന്തരീക്ഷത്തിൽ നടന്നു. 2005 ലാണ് അവസാനമായി പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പലതവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പല കാരണങ്ങളാലും മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടായി .
സൊമാലിലാൻഡിൽ പ്രധാനമായും കുൽമി ,വതനി , യുസിഐഡി, എന്നീ രാഷ്ട്രീയ പാർട്ടികളാണ് നിലവിൽ ഉള്ളത്
അഞ്ച് വർഷത്തെ കാലാവധിക്കുള്ള ഓപ്പൺ ലിസ്റ്റ് ആനുപാതിക പ്രാതിനിധ്യം ഉപയോഗിച്ച് സോമാലിലാൻഡ് വിവിധ മേഖലകളുമായി സഹകരിച്ചാണ് മെമ്പർമാരെ തിരഞ്ഞെടുക്കുന്നത് .
സൊമാലിയലൻഡിലെ പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പത്ത് ലക്ഷത്തി മൂവായിരവും ആളുകളാണ് വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തത്. രണ്ട് സ്ഥാനങ്ങളിലേക്ക്, നാനൂറിനടുത്ത് സീറ്റുകളിലേക്ക് 900 മത്സരാര്ഥികളുണ്ട്. പത്തോളം വനിതകളും മത്സരിക്കുന്നുണ്ട് .
ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര ഏജൻസികൾ തിരഞ്ഞെടുപ്പ് നിരീക്ഷിക്കും. മുൻ സിയറ ലിയോൺ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമ യാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്.
തിരഞ്ഞെടുപ്പിനായി ഭൂരിപക്ഷം ഫണ്ടുകളും നൽകുന്ന സോമാലിലാൻഡ് സർക്കാർ വോട്ടർമാരോടും പാർട്ടികളോടും സമാധാനപരമായും ചിട്ടയായും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്തിരുന്നു .
സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്താൻ സൊമാലിലാൻഡ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ (എൻഇസി)ബയോമെട്രിക് സ്കാനുകളും , നൂറുകണക്കിന് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
COVID-19 പാൻഡെമിക് കാരണം രാജ്യത്തുടനീളം പ്രചാരണം നടത്തുന്ന മൂന്ന് പാർട്ടികളും ഏറ്റവും കഴിവുള്ളതും പുരോഗമനപരവുമായ സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത് .
പതിനായിരത്തിലധികം പോലീസ്, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടർമാരെയും പോളിംഗ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന തരത്തിൽ കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ്.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സോമാലിലാൻഡ് അതിർത്തികൾ താത്കാലികമായി അടച്ചിരുന്നു.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ നടക്കും ,പുതിയ ഗവണ്മെന്റ് അടുത്ത ദിവസം തന്നെ അധികാരമേൽക്കും.
സമാധാനത്തിനുള്ള വോട്ട് എന്നർത്ഥം വരുന്ന “നബാദ് കു കോഡ്ഡി” എന്നതാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിന്റെ തീം.