ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു നിയമവും ദ്വീപില്‍ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ദ്വീപിലെ ജനങ്ങളോടും ജനപ്രതിനിധികളോടും കൂടിയാലോചിച്ചു മാത്രമേ നടപടികളുണ്ടാകൂ എന്ന് തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ അമിത് ഷാ വ്യക്തമാക്കിയതായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
അഡ്മിനിസ്ട്രേറ്റര്‍ മുന്‍കൈയെടുത്തു കൊണ്ടുവന്ന നിയമങ്ങള്‍ക്ക് നിയമസാധുത നല്‍കേണ്ടത് കേന്ദ്ര ആഭ്യന്തര വകുപ്പാണ്. വിവാദ നടപടികള്‍ പുനഃപരിശോധിക്കപ്പെടുമെന്ന് അമിത് ഷായില്‍ നിന്നും ലഭിച്ച ഉറപ്പിന് വിശ്വാസ്യത ഉണ്ടെന്നും ഇക്കാര്യങ്ങള്‍ ദ്വീപ് ജനതയെ അറിയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതായും എം.പി വ്യക്തമാക്കി. ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണെന്ന കാര്യം ആഭ്യന്തര മന്ത്രിക്ക് അറിയാം.