ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനം. പ്രധാനമന്ത്രിയുെട അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. വിദ്യാർഥികൾക്ക് നൽകേണ്ട മാർക്ക് എങ്ങനെ നിശ്ചയിക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതിനായി മാർഗരേഖ തയാറാക്കാനും തീരുമാനിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാരായ പ്രകാശ് ജാവ്ദേകർ, പീയുഷ് ഗോയൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടിരുന്നു. ഹരജിയിൽ കോടതി വ്യാഴാഴ്ച വാദം കേൾക്കും. അടുത്ത വാദം കേൾക്കൽ ജൂൺ മൂന്നിനാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങൾക്കുള്ളിൽ തീരുമാനം കൈക്കൊള്ളുമെന്ന് മേയ് 31ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇൗ വിഷയത്തിൽ സംസ്ഥാന സർക്കാറുകൾ വിശദമായ നിർദേശം മന്ത്രാലയത്തെ നേരത്തേ തന്നെ അറിയിച്ചിരുന്നു.