പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതി; കേരളം 195.82 കോടി രൂപ നഷ്ടപ്പെടുത്തി

അര്‍​ഹതപ്പെട്ടവര്‍ ഒഴിവാക്കപ്പെട്ടു – സിഎജി റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതിയുടെ 195.82 കോടി രൂപ കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. ജനറല്‍ സോഷ്യല്‍ സെക്ടറുകളെ സംബന്ധിച്ച്‌ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ സിഎജി ചൂണ്ടിക്കാട്ടുന്നത്.

യഥാസമയം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് പണം നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹര്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ അനര്‍ഹര്‍ക്ക് വീട് ലഭിച്ചെന്നും കണ്ടെത്തലുണ്ട്.

ഭൂമി ഇല്ലാത്ത 5712 ഗുണഭോക്താക്കള്‍ക്ക് ഭൂമി ലഭ്യമാക്കാത്തതിനാല്‍ വീട് നിഷേധിക്കപ്പെട്ടു. വീടുകള്‍ അനുവദിച്ചത് ക്രമ രഹിതമായാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഗുണഭോക്താക്കള്‍ക്ക് വായ്പ തരപ്പെടുത്തുന്നതില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ പരാജയപ്പെട്ടു. സാങ്കേതികവും ഗുണനിലവാരമുള്ളതുമായ മേല്‍നോട്ടത്തിന്റെ അഭാവവും പദ്ധതിയില്‍ ഉണ്ടായി.

മുന്‍ഗണനാ ലിസ്റ്റിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും വീടു നിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരെയും സഹായിക്കുന്നതിലും വീഴ്ചയുണ്ടായി. ഭൂമിയില്ലാത്തവര്‍ക്കു ഭൂമി കണ്ടെത്തല്‍, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കല്‍ എന്നിവയിലും ഗ്രാമപഞ്ചായത്തുകള്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാ‌ട്ടുന്നു.

spot_img

Related Articles

Latest news