പഠന വണ്ടിയുമായി പാലോറ

ഉള്ളിയേരി പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കു മുള്ള പഠന പുസ്തകങ്ങളുമായി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പഠനവണ്ടിയിലൂടെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങളും നോട്ടു പുസ്തകങ്ങളും വിദ്യാർത്ഥികളുടെ വീട്ടുമുറ്റത്തെത്തി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കുട്ടികളുടെ താമസസ്ഥലത്ത് പഠന വണ്ടി എത്തുകയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് കുട്ടികളും രക്ഷിതാക്കളും പുസ്തകങ്ങൾ ഏറ്റുവാങ്ങുകയാണ് ഉണ്ടായത്. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായും നൽകുന്നുണ്ട് വിദ്യാലയ യാങ്കണത്തിൽ നിന്നും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്ത പുസ്തക പുത്തഞ്ചേരി ഉള്ളൂര് കണ്ണൂര് ആന വാതിൽക്കൽ കക്കഞ്ചേരി ഉള്ളിയേരി 19 കുന്നകൊടി തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്

ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ കെ സത്യേന്ദ്രൻ , സ്കൂൾ പ്രിൻസിപ്പാൾ ടിപി ദിനേശൻ , പി സതീഷ് കുമാർ , അൻവർ പി ടി , മോഹിന്ദ് പി , എം ധനേഷ് ഫസലു നിസ രതീദേവി എന്നി അദ്ധ്യാപകരും പി.ടി എ അംഗം സർജത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിദ്യാർഥികളെ തേടി രണ്ടു ദിവസങ്ങളിലായാണ് ആണ് പുസ്തക വണ്ടി സഞ്ചരിക്കുന്നത്. വിദ്യാലയത്തിന്റെ
കോവിഡ് കാല പ്രവർത്തനങ്ങളിൽ വേറിട്ടതും നൂതനമായ ഈ പദ്ധതി ഏറെ സഹായകരമായി എന്ന് എന്ന് രക്ഷിതാക്കൾ ഒന്നട ക്കം അഭിപ്രായപ്പെടുകയുണ്ടായി.

spot_img

Related Articles

Latest news