ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന് അഞ്ചു ലക്ഷം രൂപ; വിദ്യാഭ്യാസ ചെലവും വഹിക്കും

തിരുവനന്തപുരം: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക മാറ്റിവയ്ക്കുക. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ, ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു.

സൗമ്യയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ദിവസം നോര്‍ക്കാ റൂട്ട്‌സ് കൈമാറിയിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്നു സൗമ്യ.

spot_img

Related Articles

Latest news