അടുത്ത കൊറോണ വൈറസിന്റെ ഉറവിടമാകാന്‍ സാധ്യതയുള്ള മേഖലകളുടെ പട്ടികയില്‍ കേരളവും. കാലിഫോര്‍ണിയ, ബാര്‍ക്ലേ, മിലാന്, മാസി സര്‍വകലാശാലകളിലെ ഗവേഷകര്‍ ചേര്‍ന്നു തയാറാക്കിയ പട്ടികയില്‍ മുന്നില്‍ ചൈന തന്നെയാണ്.
യു.കെ, ഫ്രാന്‍സ്, ഭൂട്ടാന്, പടിഞ്ഞാറന്‍ നേപ്പാള്‍, ഉത്തര ബംഗ്ലാദേശ് എന്നിവയാണു പട്ടികയില്‍ ഇടംപിടിച്ച മറ്റു മേഖലകള്‍. സാധ്യത അല്പം കുറവാണെങ്കിലും ഇന്തോനീഷ്യ, തായ്ലന്ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും പട്ടികയിലുണ്ട്.
കോവിഡിന്റെ ഉറവിടം സംബന്ധിച്ചു തര്‍ക്കമുണ്ടെങ്കിലും വവ്വാലില്നിന്നാണു വൈറസ് പടര്‍ന്നതെന്നു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു കണക്കുകൂട്ടല്‍. വവ്വാലുകളില്‍നിന്നു നേരിട്ടോ അല്ലാതയോ വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്താണു ഹോട്ട്സ്പോട്ട് നിര്‍വചിക്കുന്നത്. ഇതിലാണു കേരളവും ഇടംപിടിച്ചത്.
വനനശീകരണം, മാംസാഹാരം കൂടുതല്‍ ഉപയോഗിക്കുന്ന ജനത, കന്നുകാലി വളര്‍ത്തല്‍ കൂടുതലുള്ള മേഖല എന്നിവ വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്കു വൈറസ് പടരാനുള്ള സാധ്യതകൂട്ടും. ഭക്ഷ്യ ആവശ്യത്തിനായി വളര്‍ത്തുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജനിത വൈവിധ്യം കുറവായിരിക്കും. പഠനം നേച്ചര്‍ ഫുഡ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Media wings :