മലപ്പുറം: വാട്സപ്പ് കൂട്ടായ്മ വെറും കളിചിരികൾക്കോ രാഷ്ട്രീയ തർക്കവിതർക്കങ്ങൾക്ക് വേണ്ടിയോ മാത്രമല്ല, മറിച്ച് നാടിന്റെ നൊമ്പരവും കണ്ണീരും ഇല്ലാതാക്കാനുള്ള ഒരു വേദി കൂടിയാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് വണ്ടൂർ ന്യൂസ് വാട്സാപ്പ് കൂട്ടായ്മ.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഓക്സിജനടക്കം ദൗർലഭ്യത നേരിട്ട സാഹചര്യത്തിൽ പാലിയേറ്റീവിന്റെ അഭ്യർത്ഥന പ്രകാരമാണ് വാട്സപ്പ് കൂട്ടായ്മ ഉണർന്ന് പ്രവർത്തിച്ചത്.
സ്വദേശികളിൽ നിന്നും പ്രവാസി സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച 105343/- രൂപ പാലിയേറ്റീവ് ചെയർമാൻ ഡോ:അനീഷ് പി.എ.കെ ക്ക് വണ്ടൂർ ന്യൂസ് വാട്സപ്പ് ഗ്രൂപ്പ് അഡ്മിൻ പാനൽ അംഗം സഫറുള്ള മധുര കറിയൻ കൈമാറി .
ചടങ്ങിൽ വാട്സപ്പ് ഗ്രൂപ്പ് അംഗങ്ങളായ ശിഹാബ് മുക്കണ്ണൻ ,ബഷീർ കെ.പി സുറാലി ചോലക്കൽ , മുഹസിൻ നാലകത്ത് ,ഷമീർ ഐ.വി എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ വർഷം കോവിഡ് ഒന്നാംഘട്ടത്തിൽ വണ്ടൂർ പാലിയേറ്റീവിന് 167001 /- രൂപ വണ്ടൂർ ന്യൂസ് വാട്സപ്പ് കൂട്ടായ്മ സമാഹരിച്ച് നൽകിയിരുന്നു.