ലണ്ടനിൽ ആദ്യ സ്‌കൈ പൂള്‍ തുറന്നു

രണ്ട് അംബര ചുംബികള്‍ക്കിടയില്‍ നൂറടി ഉയരത്തില്‍ നീന്താന്‍ സൗകര്യമൊരുക്കി ലണ്ടനില്‍ പുതിയ സ്‌കൈ പൂള്‍.

കുളത്തില്‍ നീന്തുന്നവര്‍ക്ക് തെരുവില്‍ നടന്നു നീങ്ങുന്നവരെയും താഴെ നിന്ന് നോക്കുന്നവര്‍ക്ക് നീന്തുന്നവരെയും വ്യക്തമായി കാണാനാവും. പത്ത് വര്‍ഷം ഉദിച്ച ഇത്തരമൊരു നീന്തല്‍ കുളത്തിന്റെ ആശയം പൂര്‍ത്തിയാക്കിയത് എക്കേഴ്സ്ലി ഒ കലഗന്‍ എന്ന നിര്‍മാണ കമ്പനിയാണ്. നിരവധി ഡിസൈനുകള്‍ ഈ നീന്തല്‍ കുളത്തിന് വേണ്ടി തയാറാക്കിയിരുന്നു.
ലണ്ടന്‍ നഗരത്തിലെ നൈന്‍ എംസ് പ്രാന്തത്തിലുള്ള രണ്ട് കെട്ടിടങ്ങളാണ് നീന്തല്‍ കുളത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ താമസക്കാര്‍ സുതാര്യ പൂളിലൂടെ നീന്തുന്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എംബസി ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പൂളില്‍ തല്‍ക്കാലം താമസക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
സിഡ്‌നി ഓപറ ഹൗസിനു പിന്നിലുള്ള ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ അരൂപ് അസോസിയേറ്റ്‌സും ഒ കലഗനിലെ എന്‍ജിനീയര്‍മാരും റെയ്‌നോള്‍ഡ്‌സിലെ അക്വേറിയം ഡിസൈനിംഗ് വിദഗ്ധരുമാണ് നവീന ആശയത്തില്‍ പങ്കുചേര്‍ന്നത്. പത്തടി ആഴമുള്ളതാണ് സ്‌കൈ പൂള്‍. താഴെ നിന്നു നോക്കുമ്പോള്‍ ആകാശത്ത് നീന്തുന്നതായാണ് തോന്നുക. 80 അടിയാണ് പൂളിന്റെ നീളം. പ്രകാശ പൂരിതമാക്കിയിട്ടുമുണ്ട്. സ്‌കൈ പൂളിനു പുറത്ത് ഓറഞ്ച് മരങ്ങള്‍ വളരുന്ന ഗ്രീന്‍ ഹൗസും മസാജിംഗ് കേന്ദ്രവും ബാറും സംവിധാനിച്ചിട്ടുണ്ട്. സൗത്ത് ലണ്ടനിലെ നൈന്‍ എംസില്‍ അപ്പാര്‍ട്ട്‌മെന്റ് വില ഇനിയും കുതിച്ചയരുമെന്നാണ് കരുതുന്നത്. 2020 ല്‍ ഇവിടെ പത്ത് ലക്ഷം ഡോളറാണ് ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ വില. കഴിഞ്ഞ വര്‍ഷം വേനല്‍കാലത്ത് തുറക്കാനിരുന്നതാണെങ്കിലും കോവിഡ് മഹാമാരി കാരണം സ്‌കൈ പൂളിന്റെ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. പത്ത് വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

spot_img

Related Articles

Latest news