ഇന്ധനവില നിയന്ത്രിക്കാൻ സർക്കാരുകൾ ഇടപെടണം- റിസർവ് ബാങ്ക്

 

ന്യൂഡൽഹി : രാജ്യത്തു ഒരു തുടർക്കഥ പോലെ തുടരുന്ന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് റിസർവ് ബാങ്ക്. എക്​സൈസ്​ തീരുവ, സെസ്​ തുടങ്ങിയവ കുറക്കാൻ കേന്ദ്രവും മൂല്യ വർധിത നികുതി കുറക്കാൻ സംസ്ഥാന സർക്കാരുകളും ഇടപെടണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം.

പെട്രോൾ , ഡീസൽ മുതലായവ മൂല്യ വർധിത നികുതിയിൽ ഉൾപ്പെട്ടിട്ടില്ല. സംസ്ഥാനങ്ങൾക്ക് നികുതി ഈടാക്കാനുള്ള സ്വാതന്ത്ര്യമുള്ളത് പോലെ കുറക്കാനും സാധിക്കും. 30 ശതമാനത്തിനു മേൽ നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില മൂന്നക്കത്തിൽ എത്തിയിട്ടുണ്ട്. വില കുറയണമെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമർത്ഥമായ ഇടപെടലുകൾ ആവശ്യമാണ് .

spot_img

Related Articles

Latest news