നിബന്ധനകളോടെ പരിശോധനക്കും, മറ്റ് വിശകലത്തിനുമായി ഇന്ത്യയിൽ സ്പുട്നിക് കോവിഡ് -19 വാക്സിൻ നിർമ്മിക്കാൻ ഡിസിജിഐ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) അനുമതി നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പൂനെ ആസ്ഥാനമായുള്ള കമ്പനി മോസ്കോയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി സഹകരിച്ചായിരിക്കും നിർമ്മാണം. ഹദാസ്പറിൽ ഉള്ള കമ്പനിയുടെ സ്ഥാപനത്തിൽ വച്ചായിരിക്കും നിർമ്മാണമെന്നു കമ്പനി അധികൃതർ അറിയിച്ചു.