റോഡുകളെപ്പറ്റി പരാതി: മൊബൈല്‍ ആപ്പ് പ്രമോ വീഡിയോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് റോഡുകളെപ്പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ PWD 4U വിന്‍റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഏഴാം തീയതി ഔദ്യോഗികമായി നിലവില്‍ വരും.

റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു മൊബൈല്‍ തയ്യാറാക്കിയിരിക്കുന്നത്. 4000 കിലോമീറ്റര്‍ റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായ റോഡുകളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ വന്നാല്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കും. ബാക്കി റോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള ആറുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയും.

ഈ റോഡുകളെ സംബന്ധിച്ച പരാതികള്‍, പരാതി പരിഹാര സെല്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. പ്രമുഖ ആനിമേഷന്‍ കമ്പനിയായ BMG ആനിമേഷന്‍സ് ആണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.

spot_img

Related Articles

Latest news