വിമാന യാത്രക്ക് കോവിഡ് പാസ്‌പോര്‍ട്ട്, എതിര്‍പ്പ് അറിയിച്ച് ഇന്ത്യ  

ന്യൂഡൽഹി : ‍വാക്‌സിന് പാസ്പോർട്ട് ഇപ്പോള്‍ നടപ്പിലാക്കുന്നത് വികസ്വര രാജ്യങ്ങളെ ബാധിക്കുമെന്ന് ഇന്ത്യ ജി7 സമ്മേളനത്തില്‍ വ്യക്തമാക്കി. വികസ്വര രാജ്യങ്ങള്‍ കോവിഡിനെതിരെ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ നിലവില്‍ പിറകിലാണെന്നും ഇപ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് വലിയ തോതില്‍ വിവേചനത്തിനിടയാക്കുമെന്ന് ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ജി7 സെഷനില്‍ പറഞ്ഞു.

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വികസ്വര രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷനില്‍ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. പല രാജ്യങ്ങളിലും വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെയാണ് കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ, ജപ്പാന്‍ യു.എസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി-7 ല്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. വിമാന യാത്രക്ക് മിക്ക രാജ്യങ്ങളും കോവിഡ് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുകയാണ്.

spot_img

Related Articles

Latest news