കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; ഇ. ശ്രീധരനും സാധ്യത

ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍.ഡി.എ. ശേഷിക്കുന്ന വര്‍ഷങ്ങളിലെങ്കിലും മുഖം മിനുക്കാനാണ് ശ്രമം.

ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് ഇ. ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. കേരളത്തില്‍ ബി.ജെ.പിയിലെ വിവാദങ്ങളില്‍ നിന്ന് ചര്‍ച്ചമാറ്റാനും ഈ തീരുമാനം ഉപകരിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.

സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയില്‍ ഉള്ള മറ്റുള്ളവര്‍. രണ്ട് ദിവസത്തെ ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇതിന്റെ ഭാഗമായാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.

കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ഘടക കക്ഷികളിലെ ജെ.ഡി.യുവിന് കൂടി പ്രാധാന്യം നല്‍കി പത്തുപേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക.

spot_img

Related Articles

Latest news