കോഴിക്കോട്: ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സൗഹൃദ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്) നേതൃത്വത്തിൽ വൃക്ഷത്തൈ നടലും അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
രാവിലെ 9 മണിക്ക് അസോസിയേഷനിൽ അംഗങ്ങളായ മുഴുവൻ ഓൺലൈൻ മാധ്യമ പ്രവർത്തകരും വീടുകളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ‘വീട്ടിൽ ഒരു മരം’ പരിപാടിയിൽ പങ്കാളിയായത്.
അംഗങ്ങൾ നടുന്ന വൃക്ഷങ്ങൾ പരിപാലിച്ചു പോരുന്നതിനായി മൂന്നുമാസത്തിലൊരിക്കൽ ഇതിന്റെ ചിത്രം അയച്ചു നൽകുന്നവരിൽ നിന്നും മൂന്നു പേർക്ക് സമ്മാനം നൽകുന്ന പദ്ധതി, ‘പുനർനിർമ്മിക്കുക, പുനർജീവിപ്പിക്കുക, ‘വീണ്ടെടുക്കുക’ എന്ന ആശയത്തിൽ പ്രതിജ്ഞ രചന മത്സരവും പ്രകൃതിയോട് സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
പരിപാടിക്ക് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് റഊഫ് എളേറ്റിൽ, ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, പ്രസിഡന്റ് സത്താർ പുറായിൽ, ട്രഷറർ ജോൺസൺ ഈങ്ങാപ്പുഴ, രക്ഷാധികാരികളായ അബീഷ് ഓമശ്ശേരി, മജീദ് താമരശ്ശേരി, സിദ്ദീഖ് പന്നൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അനസ്, ഹബീബി, ജോർജ്ജുകുട്ടി, റമീൽ, അഷ്ഹർ, ബഷീർ, റമനീഷ് കുട്ടൻ, അജ്നാസ്, ഹുനൈസ് എന്നിവർ നേതൃത്വം നൽകി.