ഇവര്‍ക്ക്​ പഠിക്കണമെങ്കില്‍ വനത്തിലെ ഏറുമാടം കയറണം

ക​ണ്ണൂ​ര്‍: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്​ സ​മ​യ​മാ​കുമ്പോ​ള്‍ പ​ന്നി​യോ​​ട്ടെ ആ​ദി​വാ​സി കു​രു​ന്നു​ക​ള്‍ ര​ക്ഷി​താ​ക്ക​ളെ​യും കൂ​ട്ടി വ​ന​ത്തി​നു​ള്ളി​ലേ​ക്ക്​ നീ​ങ്ങും. അ​വി​ടെ മ​ര​ത്തി​ന്​ മു​ക​ളി​ല്‍ കെ​ട്ടി​യ ഏ​റു​മാ​ട​ത്തി​ലേ​ക്ക്​ ക​യ​റും. അ​വി​ടെ​നി​ന്നാ​ണ്​ പ​ഠ​നം. കാ​ര​ണം മ​ര​ത്തി​ന്​ മു​ക​ളി​ല്‍ ക​യ​റി​യാ​ല്‍ മാ​ത്ര​മേ മൊ​ബൈ​ല്‍ റേ​ഞ്ച്​ ല​ഭ്യ​മാ​കൂ. റേ​ഞ്ച്​ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍​ വീ​ടു​ക​ളി​ലി​രു​ന്നു​ള്ള പ​ഠ​നം ഇ​വ​ര്‍​ക്ക്​ അ​ന്യ​മാ​വു​ക​യാ​ണ്​​.

ക​ണ്ണൂ​ര്‍ ചി​റ്റാ​രി​പ്പ​റ​മ്പ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യോ​ട്​ പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ്​ ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ക​ഠി​ന​മാ​കു​ന്ന​ത്. ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട്​ ചേ​ര്‍​ന്ന ആ​ദി​വാ​സി മേ​ഖ​ല​യാ​ണ്​ പ​ന്നി​യോ​ട്. രാ​വി​ലെ മു​ത​ല്‍, വ​ന​ത്തി​ല്‍ റേ​ഞ്ച്​ ല​ഭ്യ​മാ​കു​ന്ന പ്ര​ദേ​ശം അ​ന്വേ​ഷി​ച്ചാ​ണ്​ കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം വീ​ട്ടി​ല്‍​നി​ന്ന്​ ഇ​റ​ങ്ങു​ന്ന​ത്.

വ​ന​ത്തി​ല്‍ പോ​കു​ന്ന​താ​ക​​ട്ടെ അ​തി​ദു​ര്‍​ഘ​ട പാ​ത​യി​ലൂ​ടെ​യും. കോ​ള​നി​യി​ലെ അമ്പ​തോ​ളം കു​ട്ടി​ക​ള്‍​ക്കാ​ണ്​ ഈ ​ദു​രി​തം. റേ​ഞ്ച്​ കി​ട്ടാ​നാ​യി നി​ര​വ​ധി ഏ​റു​മാ​ട​ങ്ങ​ളാ​ണ്​ മ​ര​ത്തി​ല്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ല​രു​ടെ പ​ഠ​നം​ത​ന്നെ മ​ര​ത്തി​നു​മു​ക​ളി​ലാ​ണ്. ​വ​ന​ത്തി​നു​ള്ളി​ലാ​യാ​ലും ചി​ല​പ്പോ​ള്‍ റേ​ഞ്ച്​ കി​ട്ടാ​റി​ല്ല.

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ല്‍, ര​ക്ഷി​താ​ക്ക​ള്‍ ജോ​ലി​ക്കു​പോ​ലും പോ​കാ​തെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന്​ കാ​വ​ലി​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. മ​ഴ ക​ന​ത്താ​ല്‍ വ​ന​ത്തി​ല്‍​ പോ​കാ​ന്‍ ക​ഴി​യാ​തെ പ​ഠ​നം പൂ​ര്‍​ണ​മാ​യും മു​ട​ങ്ങും.

spot_img

Related Articles

Latest news