കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷി യോഗത്തിൽ എടുത്ത നിലപാടിന് വിരുദ്ധമായുള്ള മുസ്ലിം ലീഗ് നേതാക്കളുടെ അഭിപ്രായ പ്രകടനത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ട ലാക്കാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ
യോഗത്തിൽ പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതി എന്ന നിർദ്ദേശത്തോട് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിയോജിച്ചിരുന്നില്ല. കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനെക്കുറിച്ചും ഒന്നും പറഞ്ഞില്ല. എന്നാൽ വിദഗ്ധസമിതിയെ വയ്ക്കാൻ യോഗം തീരുമാനിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് പിന്നീട് ലീഗ് നേതാക്കള് പറയുന്നത്.
ഈ സമീപനം ന്യൂനപക്ഷക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെടരുതെന്ന ലീഗിന്റെ ഉള്ളിലിരിപ്പാണ് സൂചിപ്പിക്കുന്നതെന്നും കാസിം പറഞ്ഞു.