കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിലെ ആദ്യഘട്ട ടാറിങ്ങിൽ വിള്ളൽ രൂപപ്പെട്ടു

തിരുവമ്പാടി: അഴിമതി ആരോപണങ്ങളിൽ മുങ്ങി ഇനിയും അനിശ്ചിതത്വത്തിൽ തുടരുന്ന കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിൽ കേവലം നാല് മാസങ്ങൾക്ക് മുൻപ് നടത്തിയ ആദ്യഘട്ട ടാറിങ്ങിൽ വിള്ളൽ രൂപപ്പെട്ടു. പ്രസ്തുത റോഡിലെ തൊണ്ടിമ്മൽ തമ്പുരാട്ടിപ്പടി ഭാഗത്താണ് റോഡിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.

 

ഒട്ടേറെ പ്രതിഷേധങ്ങളും ആരോപണങ്ങളും ഉയർന്നുവന്ന റോഡ് നിർമ്മാണം കാലാവധി കഴിഞ്ഞ് രണ്ട് വർഷത്തോളമായിട്ടും എങ്ങുമെത്താത്ത നിലയിലാണുള്ളത്. നിർമ്മാണ കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് നടത്തുന്ന നിർമ്മാണ പ്രവർത്തിയിൽ ഒട്ടേറെ പിഴവുകൾ ഇതിനകം കണ്ടെത്തികഴിഞ്ഞു.

 

ആദ്യഘട്ടത്തിലെ ടാറിങിനോട് അനുബന്ധിച്ചുള്ള അടിസ്ഥാനപ്രവർത്തികളുടെ അപാകതയാണ് ഇത്രയും ചുരുങ്ങിയ കാലയളവിൽ വിള്ളൽ വീഴുന്നതിനുള്ള കാരണമായി കണക്കാക്കപെടുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രസ്തുത റോഡിൽ ദിവസേന ശരാശരി എണ്ണം വാഹനങ്ങൾ പോലും കടന്നുപോകാത്ത സാഹചര്യത്തിലും ഇത്തരത്തിൽ വിള്ളൽ വീണത് പ്രവർത്തിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി ദുരിതമനുഭവിക്കുന്ന നാട്ടുകാർ ഇതിനകം പ്രതിഷേധവുമായി പലതവണ രംഗത്തെത്തികഴിഞ്ഞു.

spot_img

Related Articles

Latest news