ചാനൽചർച്ചാ താരമായ ബിജെപി നേതാവിന് പ്രവർത്തകരുടെ മർദ്ദനം.

തൃശൂർ: കുഴൽപണ കേസ് കത്തിനിൽക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതാവിന് തൃശൂരിൽ മർദ്ദനം. പാലക്കാട് ജില്ലക്കാരനായ നേതാവിനാണ് ബി.ജെ.പി പ്രവർത്തകരുടെ തന്നെ മർദ്ദനമേറ്റത്. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ് അടിയിൽ കലാശിച്ചതെന്ന് സൂചനയുണ്ട്.
എന്നാൽ, ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
തൃശൂർ വെസ് റ്റ് സ് റ്റേഷൻ പരിധിയിൽ ഇദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു മർദ്ദനം. തൃശൂരിൽ ഏറെക്കാലമായി ക്യാമ്പ് ചെയ്തിരുന്ന ഈ നേതാവ് തെരഞ്ഞെടുപ്പ് കാലത്താണ് മടങ്ങിയത്.

spot_img

Related Articles

Latest news