താമരശ്ശേരി:താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നു ലോബി പിടി മുറുക്കുന്നു താമരശ്ശേരി ചർച് റോഡ് രാത്രി കാലങ്ങളിൽ ഇവരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. രാവിലെ മുതൽ ബൈക്കുകളിലും മറ്റുമായി അപരിചിതരായ യുവാക്കൾ ഇവിടെ എത്തുന്നതായി പരിസരവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ഇവിടെയുള്ള ഫ്ലാറ്റിൻ്റെ കോമ്പൗണ്ടിനു ള്ളിൽ യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്തതോടെ അസഭ്യം പറഞ്ഞ് ബൈക്കിൽ കയറി സ്ഥലം വിട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. താമരശ്ശേരി എസ് ബി ഐ ബ്രാഞ്ചിനു സമീപമുള്ള പാർക്കിഗ് ഗ്രൗണ്ട് , പുതിയ ബസ് സ്റ്റാൻ്റ് പരിസരം എന്നിവിടങ്ങണിലും രാത്രി കാലങ്ങളിൽ മയക്കുമരുന്നു ലോബിയുടെ വിളയാട്ടമാണ്.
മയക്കുമരുന്നു ലോബിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പോലീസ് എക്സൈസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.