റിയാദ്: കൊവിഷീല്‍ഡും ആസ്ത്ര സെനികയും ഒന്ന് തന്നെയെന്ന് സൗദി അറേബ്യ അംഗീകരിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പ്രവാസി ഇന്ത്യക്കാരുടെ ആശങ്കയാണ് പരിഹരിക്കപ്പെടുന്നത്.
ഒരേ വാക്സിന് ആണെങ്കിലും പേരിലെ വ്യത്യാസം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് തന്നെയാണ് സൗദിയിലും വിതരണം ചെയ്യുന്നത്. പക്ഷെ, സൗദിയില്‍ ഈ വാക്സിന് ഒക്സ്ഫോഡ് ആസ്ത്രസെനിക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതാണ് പ്രവാസികള്‍ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നത്. ഇതിനാണ് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.