കോഴിക്കോട്: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയമാറ്റം 10ന് നിലവില്‍ വരും. പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ 1 മുതല്‍ 3 വരെ മണിക്കൂര്‍ വ്യത്യാസം ട്രെയിനുകളുടെ സമയത്തിലുണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ 5 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ മാത്രമായിരുന്നു ഇത്.
ഒക്ടോബര്‍ 31 വരെയാണ് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ക്ക് മാത്രം ബാധകമാകുന്ന മണ്‍സൂണ്‍ സമയമാറ്റം. സമയത്തില്‍ കാര്യമായ മാറ്റം വരുന്ന ചില ട്രെയിനുകള്‍ അതതു സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്ന നിവിലുള്ള സമയവും, ബ്രാക്കറ്റില്‍ പുതിയ സമയവും;
02617 എറണാകുളം – നിസാമുദ്ദീന്‍: ഉച്ച 1.15 (രാവിലെ 10.50)
02431തിരുവനന്തപുരം – നിസാമുദ്ദീന്‍ രാജധാനി: രാത്രി 7.15 (ഉച്ച 2.30)
06083 തിരുവനന്തപുരം – നിസാമുദ്ദീൻ: രാത്രി 12.30 (രാത്രി 10.00)
02977 എറണാകുളം – അജ്മീര്‍: രാത്രി 8.25 (വൈകിട്ട് 6.50)
09577 തിരുനെല്‍വേലി – ഹാപ്പ: രാവിലെ 7.40 (രാവിലെ 5.15)
09331 കൊച്ചുവേളി – ഇന്‍ഡോര്‍: രാവിലെ 11.10 (രാവിലെ 9.15)
09261 കൊച്ചുവേളി – പോര്‍ബന്തര്‍: രാവിലെ 11.10 (രാവിലെ 9.15)
02476 കോയമ്പത്തൂർ - ഹിസ്സാർ: ഉച്ച 3.00 (ഉച്ച 12.45)
09423 തിരുനെല്‍വേലി – ഗാന്ധിധാം: രാവിലെ 7.40 (രാവിലെ 5.15)
06097 കൊച്ചുവേളി – യോഗ് നഗരി ഋഷികേശ്: രാവിലെ 9.15 (രാവിലെ 4.50)