പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് യാത്രയാകുന്ന ഉപദേശക സമിതി അംഗവും സ്ഥാപക അംഗവുമായിരുന്ന ശോഭനനും നിലവിലെ ഉപാദ്ധ്യക്ഷൻ ഡോ. ജോൺസണും തട്ടകം റിയാദ് യാത്രയയപ്പ് നൽകി.
തട്ടകം കളിക്കൂട്ടം ചിൽഡ്രൻസ് തീയറ്ററിലൂടെ സുപരിചിതരായ അലക്സ് ജോൺസൻ , ജോസഫ് ജോൺസൻ, ജോർജി ജോൺസൻ എന്നിവർക്കും യാത്രയയപ്പ് നൽകി. ഉപരി പഠനാർത്ഥമാണ് നാട്ടിലേക്ക് മടങ്ങുന്ന ഇവർ ഡോ. ജോൺസന്റെ മക്കളാണ്.
കഴിഞ്ഞ വർഷം തട്ടകം കളിക്കൂട്ടം ചിൽഡ്രൻസ് തീയറ്ററിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഡിജിറ്റൽ ഏകപാത്ര നാടക മത്സരത്തിൽ മറ്റു കുട്ടികളോടൊപ്പം മാറ്റുരച്ചു കൊണ്ട് സമ്മാനം കരസ്ഥമാക്കിയ കളിക്കൂട്ടത്തിന്റെ പ്രതിഭ നാരായൺ ബിനുവിനെയും ചടങ്ങിൽ അനുമോദിച്ചു.
പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു അമ്പാടി, അനിൽ അളകാപുരി, സന്തോഷ് തലമുകിൽ, വാസുദേവൻ, സുജിത് കുട്ടിവിളയിൽ എന്നിവർ പ്രശംസാപത്രവും ഫലകങ്ങളും സമ്മാനിച്ചു.
പ്രദീപ്, ബിനു ശങ്കരൻ, ജയകുമാർ, ഡോ. സൗമി ജോൺസൻ, ദീപ ജയകുമാർ, നിഷ പ്രമോദ്, ബിജി ജേക്കബ്, റെജിന ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു. ജേക്കബ് കാരത്ര സ്വാഗതവും ഷജീവ് നന്ദിയും പറഞ്ഞു.
നാട്ടിലേക്കു യാത്രയാവുന്ന ഡോ. ജോൺസൻ , ശ്രീ ശോഭനൻ എന്നിവർ മറുപടി പ്രസംഗം നടത്തി.