പാലക്കാട്: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില. ലോക്ക് ഡൗൺ മൂലം തമിഴ്നാട്ടില്‍നിന്ന് ചരക്കുനീക്കം മന്ദഗതിയിലായതും ആഭ്യന്തര ഉല്പാദനം കുറഞ്ഞതുമെല്ലാം വിപണിക്ക് വെല്ലുവിളിയായി.
പാലക്കാട് വലിയങ്ങാടിയില്‍ 15-20 ലോഡ് പച്ചക്കറിയാണ് പ്രതിദിനമെത്തിയിരുന്നതെങ്കില് കോവിഡ് രണ്ടാംതരത്തില്‍ 5-10 ലോഡ് പച്ചക്കറിയാണ് എത്തുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ വിപണിയില്‍ ആവശ്യക്കാ രേറെയുള്ള ഉല്പന്നങ്ങളില് പലതും നാമമാത്രമായാണ് ചെറുകിട കച്ചവടക്കാര്‍ വില്പനക്കായി എത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ആഘോഷങ്ങളടക്കമുള്ള കാര്യങ്ങള്‍ക്ക് ചുരുങ്ങിയതും പച്ചക്കറി വ്യാപാരത്തിന് വെല്ലുവിളിയായിട്ടുണ്ട്.
വിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി മൊത്തവ്യാപാരികള്‍ കുറഞ്ഞ വിലക്കാണ് സംഭരിക്കുന്നത്. താങ്ങുവിലയും സംഭരണവുമായി സര്‍ക്കാര്‍ ഇടപെടലുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പൂര്‍ണമായി പ്രയോജനപ്പെടുന്ന രീതിക്കല്ല പ്രവര്‍ത്തനം. പല കര്‍ഷകരും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുന്നുണ്ടെങ്കിലും നാമമാത്രമാണ് വരുമാനം.
രണ്ടാഴ്ചക്കിടെ ഉണ്ടായ വില മാറ്റം ; പഴയവില , പുതിയ വില എന്ന ക്രമത്തില്‍
ബീന്‍സ്: 30-60
വെണ്ടക്ക: 15-30
ചെറിയ ഉള്ളി: 30-60
ചേന: 15-30
മത്തന്‍: 10-14
വഴുതന നാടന്‍: 35-60
പാവക്ക: 30-50
സവാള: 16-25
പച്ചമുളക്: 15-40
തക്കാളി: 09-20
ബീറ്റ്റൂട്ട്: 15-50
മുരിങ്ങക്കായ: 30-40
കോളിഫ്ലവര്‍: 25-30
കാരറ്റ്: 35-50