സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കെന്ന് ആരോഗ്യ മന്ത്രി.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ഏറ്റവുംകൂടുതല്‍ ബാധിച്ചത് 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഐ.ബി സതീഷ് എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.

 

കോവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതല്‍ 81 മുതല്‍ 90 വയസ് വരെ പ്രായമുള്ളവരിലാ

ണെന്നും മന്ത്രി പറഞ്ഞു.

 

21 നും 30 നും ഇടയില്‍ പ്രായമുള്ള 261232 പേര്‍ക്കാണ് രണ്ടാം തരംഗത്തില്‍ മാത്രം രോഗം ബാധിച്ചത്. 31 നും 40 നും ഇടയില്‍ പ്രായമുള്ള 252935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 233126 പേര്‍ക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമ

സഭയില്‍ വെച്ചത്.

 

81 നും 90 നും ഇടയില്‍ പ്രായമുള്ള 17105 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 502 പേര്‍ മരിച്ചു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതല്‍ 80 വയസ് വരെ പ്രായമുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസുവരെ പ്രായമുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്.

spot_img

Related Articles

Latest news