സൗദി താമസ രേഖകളുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ നീട്ടും

ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി നീട്ടും

ജിദ്ദ: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ പുതുക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. നേരത്തെ ജൂൺ 02 വരെ പുതുക്കി നൽകാൻ സൽമാൻ രാജാവിന്‍റെ ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് കാലാവധി ജൂലൈ അവസാനം വരെ നീട്ടുന്നത്.

ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം. ഇഖാമയും വിസകളും പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. യാത്ര വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നും സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാകാലാവധിയാണ് സൗജന്യമായി പുതുക്കുക.

spot_img

Related Articles

Latest news