ഇ​ന്ധ​ന​വി​ല​ വർദ്ധന വീ​ണ്ടും

കൊ​ച്ചി:  ഇ​ന്ധ​ന​വി​ല​ വർദ്ധന രാജ്യത്ത് വീ​ണ്ടും . തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സമാണ് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ദ്ധി​പ്പി​ക്കുന്നത്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 30 പൈസ​യും ഡീ​സ​ല്‍ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 88.83 രൂ​പ​യും ഡീ​സ​ല്‍ 82.96 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.

അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണം. വിലയിടിവ് തടയാന്‍ ഉത്പാദനം കുറയ്‌ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി. ജനുവരിയില്‍ പത്ത് തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. ഇതടക്കം ഈ വര്‍ഷം തുടക്കത്തില്‍തന്നെ 12 തവണയാണ് വില കൂടിയത്

spot_img

Related Articles

Latest news