കൊച്ചി: യുവതിയെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളും ആഡംബരജീവിതവും അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വാര്‍ത്താ സമ്മേളനത്തില് പറഞ്ഞു.
43,000 രൂപ മാസ വാടകയുള്ള ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ആഡംബരകാറുകളാണ് ഉപയോഗിച്ചിരുന്നതും. ഇയാള്‍ നടത്തിയ എല്ലാ സാമ്ബത്തിക ഇടപാടുകളും അന്വേഷിക്കും.
യുവതിയുടെ പരാതി ഗൗരവമായി കൈകാര്യം ചെയ്യാതിരുന്നതിനെക്കുറിച്ച് വകുപ്പു തല അന്വേഷണം ഉണ്ടാകുമെന്ന് കമ്മീഷണർ പറഞ്ഞു. ഇത്ര ഗുരുതരമായ പരിക്കുണ്ടെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയുണ്ടാകും. എ.സി.പിക്കാണ് അന്വേഷണച്ചുമതല. മാദ്ധ്യമ വാര്‍ത്തകളിലൂടെയാണ് കേസിന്റെ ഗൗരവം മനസിലായതെന്ന് വീഴ്ച സമ്മതിച്ച് കമ്മിഷണര്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയിറങ്ങിയ യുവതി ഒരു ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിറുത്തി സഹായം തേടുകയായിരുന്നു. ടാക്സി സ്റ്റാന്‍ഡിലാക്കണമെന്ന് പറഞ്ഞു. എന്നാല്‍, ടാക്സിയില്‍ കയറി രക്ഷപ്പെടാനാകാത്ത വിധം ഭീതിയിലായിരുന്ന യുവതിയെ അദ്ദേഹമാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എന്നിട്ടും യുവതിക്ക് സ്റ്റേഷനിലേക്ക് കയറാന്‍ ഭയമായിരുന്നു.
ആക്രമിച്ചത് യുവതിക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലെന്ന് മൊഴി.കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വച്ച് കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.
മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.