വാക്സിന് സ്റ്റോക്ക് തീര്‍ന്നു,
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് വാക്സിനേഷന് നിര്‍ത്തിവെച്ചു. കോവിഡ് വാക്സിന് സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് മുതല്‍ ജില്ലയില്‍ വാക്സിന് ലഭ്യമാകുന്നത് വരെ വാക്സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വാക്സിന് ജില്ലയിലേക്ക് എത്തുന്നത് അനുസരിച്ച് റീ-ഷെഡ്യൂള്‍ ചെയ്ത് ലഭ്യമാക്കും. ജില്ലയില്‍ ഇന്ന് 1291 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1222 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,129 ആണ്.
തൃശ്ശൂര്‍ സ്വദേശികളായ 91 പേര് മറ്റു ജില്ലകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 2,51,549 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 1275 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 ആള്‍ക്കും, 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 6 ആള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.