ഗ്രാമീണ ബാങ്കുകളില്‍ ഓഫിസര്‍ (സ്കെയില്‍ I, II, III) (ഗ്രൂപ് എ), ഓഫിസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്) (ഗ്രൂപ് ബി) തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെഴ്സണൽ സെലക്ഷന് (IBPS) അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000ത്തിലേറെ ഒഴിവുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ബാങ്കുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റിക്രൂട്ട്മെന്റ് സമയത്ത് ഒഴിവുകളുടെ എണ്ണം വര്‍ധിച്ചേക്കും. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലുണ്ടാവും. കോമണ്‍ റിക്രൂട്ട്മെന്റ് നടപടികളായതിനാല് ഓണ്‍ലൈനായി ഒറ്റ അപേക്ഷ മതിയാകും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.ibps.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി ജൂണ്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷ ഫീസ്: 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക് 175 രൂപ മതിയാകും. യോഗ്യത: ഓഫിസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) ഒഴിവുകള്‍ – 5884 ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-28 വയസ്സ്. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ വര്‍ക്കിങ് നോളജ് അഭിലഷണീയം.
ഓഫിസര്‍ സ്കെയില്‍ വണ്‍ (അസിസ്റ്റന്റ് മാനേജര്‍) ഒഴിവുകള്‍ – 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടാകണം. കമ്പ്യൂട്ടർ വര്‍ക്കിങ് നോളജ് ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്.
ഓഫിസര്‍ സ്കെയില്‍ II ജനറല്‍ ബാങ്കിങ് ഓഫിസര്‍ (മാനേജര്‍), ഒഴിവുകള്‍ – 914. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ ഓഫിസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 21-32 വയസ്സ്.
സ്പെഷലിസ്റ്റ് ഓഫിസേഴ്സ് / മാനേജര്‍ (സ്കെയില്‍ II) വിഭാഗത്തില്‍ മാര്‍ക്കറ്റിങ് ഓഫിസര്‍ 44, ട്രഷറി മാനേജര്‍ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓഫിസര്‍ സ്കെയില്‍ III സീനിയര്‍ മാനേജര്‍ ഒഴിവുകള്‍ – 211. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ കേന്ദ്രങ്ങളാണ്