കൊൽക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയുടെ മുറിവുണങ്ങും മുൻപേ ബിജെപി യിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. തൃണമൂൽ വിട്ടു ബിജെപി യിൽ ചേർന്ന മുതിർന്ന നേതാവ് മുകുൾ റോയ് അടുത്ത ദിവസമാണ് തിരിച്ചെത്തിയത്.
പണവും അധികാരവും മാധ്യമ പിന്തുണയും നിർലോഭം ഒഴുകിയിട്ടും തെല്ലും പോറൽ ഏൽപ്പിക്കാൻ കഴിയാതെ മമത കൂടുതൽ കരുത്താർജ്ജിച്ച പശ്ചാത്തലത്തിലാണ് നേതാക്കൾ പുനരാലോചന നടത്താൻ തുടങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ വിട്ട റജീബ് ബാനർജിയും തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അനൗദ്യോഗിക ചർച്ചയാണെന്നാണ് നേതാക്കൾ അറിയിച്ചത് എങ്കിലും സംശയം ബാക്കിയാണ് .