കോവിഡ് പ്രതിരോധം; മാതൃക തീർത്ത് പി.ടി.എം അധ്യാപകർ.

മുക്കം: കഴിഞ്ഞ വർഷത്തെ പ്രതിസന്ധി കാലത്ത് സർക്കാരിന് നൽകിയ ശമ്പളം തിരിച്ചു നൽകി തുടങ്ങിയപ്പോൾ അത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച് മാതൃകയായിരിക്കുകയാണ് മലയോര മേഖലയിലെ ഒരു വിദ്യാലയവും ഒരു പറ്റം അധ്യാപകരും.

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകരാണ് പത്ത് ലക്ഷം രൂപ വിനിയോഗിക്കുന്നതിനായി തയ്യാറായത്. അധ്യാപകരുടെയും ജീവനക്കാരുടെയും മാറ്റിവെച്ച ശമ്പളത്തിൻ്റെ ആദ്യ ഗഡുവിലൂടെയാണ് ഇതിനായുള്ള പണം കണ്ടെത്തിയത്.വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കായി കോവിഡ് പ്രതിരോധ വസ്തുക്കളുടെ വിതരണം, വിദ്യാലയത്തിലെ പ്രയാസം നേരിട്ട കുട്ടികളുടെ കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റുകൾ എന്നിവയുടെ വിതരണം ഇതിനോടകം നടന്നു കഴിഞ്ഞു. അധ്യയനം ആരംഭിച്ച സാഹചര്യത്തിൽ നിർധന വിദ്യാർത്ഥികൾ പഠന കിറ്റ്, ഡിജിറ്റൽ പനോപകരണങ്ങൾ എന്നിവ നൽകുന്നതിനും തുടക്കമായി. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തുടർന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രസ്തുത ഫണ്ട് വിനിയോഗിക്കുമെന്നും
പ്രധാനാധ്യാപകൻ ജി.സുധീർ, പ്രിൻസിപ്പാൾ എം.എസ് ബിജു പദ്ധതി കൺവീനർ എം.പി ഷമീർ അഹമദ്, നാസർ കാരങ്ങാടൻ എന്നിവർ അറിയിച്ചു. പാഠ്യപാഠ്യേതര രംഗങ്ങളിൽ വർഷങ്ങളായി മികച്ച പ്രവർത്തനം നടത്തി വരുന്ന പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ മറ്റൊരു മാതൃക കൂടിയാണ് തീർത്തിരിക്കുന്നത്.

spot_img

Related Articles

Latest news