കെഎസ്ആർടിസിയിൽ യാത്രക്കാർ കൂടി; തിങ്കളാഴ്ച മുതൽ കൂടുതൽ സർവീസുകൾ തുടങ്ങും

മലപ്പുറം: ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ജില്ലയിൽ ആരംഭിച്ച എട്ട് സർവീസുകളിലും യാത്രക്കാരുടെ വർദ്ധന. തിങ്കളാഴ്ച മുതൽ വിവിധ ഡിപ്പോകളിൽ നിന്നും കൂടുതൽ സർവീസുകൾ തുടങ്ങും. ഏതെല്ലാം ഡിപ്പോകളിൽ നിന്നാവും സർവീസ് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. പാലക്കാട് – കോഴിക്കോട് റൂട്ടിൽ വ്യാഴാഴ്ച മുതൽ നാല് സർവീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഈ റൂട്ടിൽ മലപ്പുറത്ത് നിന്ന് സർവീസുകൾ തുടങ്ങാനുള്ള തീരുമാനത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. കൊവിഡ് മാനദണ്ഡ പ്രകാരം യാത്രക്കാരെ നിറുത്തി യാത്ര ചെയ്യിക്കാൻ പാടില്ല. കോഴിക്കോട് – പാലക്കാട് സർവീസുകളിൽ സീറ്റുകൾ നിറഞ്ഞായിരുന്നു യാത്ര. ഇതാണ് കൂടുതൽ സർവീസുകൾ തുടങ്ങാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച എറണാകുളം സൂപ്പർ ഫാസ്റ്റ് സർവീസിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. എറണാകുളത്തേക്ക് യാത്രക്കാർ കുറവായിരുന്നെങ്കിലും മലപ്പുറത്തേക്കുള്ള മടക്കയാത്രയിൽ താരതമ്യേനെ യാത്രക്കാരുണ്ടായിരുന്നു. 3,000 രൂപ മാത്രമായിരുന്നു കളക്‌ഷൻ.അതേ സമയം കഴിഞ്ഞ ദിവസം കളക്‌ഷൻ 10,000 രൂപയായി ഉയർന്നു. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിലമ്പൂരിൽ നിന്നാരംഭിച്ച കോട്ടയം സൂപ്പർ ഫാസ്റ്റ് സർവീസിലും ഭേദപ്പെട്ട തിരക്കുണ്ടായിരുന്നു. ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

Media wings:

spot_img

Related Articles

Latest news