കണ്ണൂർ സർവകലാശാലക്ക്​ അന്തർദേശീയ അംഗീകാരം

മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ ജ​ന്തു​ശാ​സ്ത്ര പ​ഠ​ന വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന് അ​ന്ത​ർ ദേ​ശീ​യ അം​ഗീ​കാ​രം.

ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ വി​രു​ന്നി​നെ​ത്തു​ന്ന ലോ​ക​ത്തി​ലെ മു​ഴു​വ​ൻ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ലേ​യും പ്ര​ശ്ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​വു​ന്ന പ​ഠ​നം എ​ൽ സേ​വി​യ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ ‘ഗ്ലോ​ബ​ൽ ഇ​ക്കോ​ള​ജി ആ​ൻ​ഡ്​ ക​ൺ​സ​ർ​വേ​ഷ​ൻ’ എ​ന്ന അ​ന്ത​ർ​ദേ​ശീ​യ ശാ​സ്ത്ര ജേ​ണ​ലി​െൻറ പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ട​ലു​ണ്ടി വ​ള്ളി​ക്കു​ന്ന് ക​മ്യൂ​ണി​റ്റി റി​സ​ർ​വ്​ എ​ന്ന സം​ര​ക്ഷി​ത മേ​ഖ​ല​യി​ൽ ലോ​ക​ത്തി​െൻറ പ​ല​ഭാ​ഗ​ത്തു​നി​ന്നും വി​രു​ന്നെ​ത്തു​ന്ന ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ൽ 15 ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​വ​ർ പ​ഠ​നം ന​ട​ത്തി​യ​ത്.

ക​ണ്ണൂ​രി​ന്​ പു​റ​മെ മ​റ്റ്​ നാ​ല് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഗ​വേ​ഷ​ക​രും ചേ​ർ​ന്ന് പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ ഇ​വ​യു​ടെ എ​ണ്ണ​ത്തി​ൽ വ​രു​ന്ന ഗ​ണ്യ​മാ​യ കു​റ​വും അ​തി​െൻറ ശാ​സ്ത്രീ​യ കാ​ര​ണ​ങ്ങ​ളു​മാ​ണ് പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ്, ഈ​ർ​പ്പ​ത്തി​െൻറ അ​ള​വ്, വെ​ള്ള​ത്തി​ലെ ഉ​പ്പി​െൻറ അ​ള​വി​ൽ വ​രു​ന്ന മാ​റ്റം, ഓ​രോ ഇ​നം പ​ക്ഷി​യും ആ​ഹാ​ര​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ഇ​ര​ക​ളു​ടെ ല​ഭ്യ​ത​യി​ൽ വ​രു​ന്ന വ്യ​തി​യാ​നം തു​ട​ങ്ങി​യ അ​നേ​കം ഘ​ട​ക​ങ്ങ​ളെ​യാ​ണ് 13 വ​ർ​ഷ​ത്തോ​ളം നീ​ണ്ട പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​ത്.

സൗ​ദി അ​റേ​ബ്യ​യി​ലെ കി​ങ്​ ഫ​ഹ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ആ​രി​ഫ്, ജ​ന്തു​ശാ​സ്ത്ര പ​ഠ​ന വി​ഭാ​ഗം ത​ല​വ​ൻ പ്ര​ഫ. പി.​കെ. പ്ര​സാ​ദ​ൻ, തു​നീ​ഷ്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. അ​യി മ​ൻ നെ​ഫ്ള, യു.​എ.​ഇ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. സാ​ബി​ർ മു​സാ​ഫി​ർ, കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്രൊ. ​വൈ​സ്​ ചാ​ൻ​സ​ല​ർ കെ.​എം. നാ​സ​ർ, ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി ടി.​ആ​ർ. ആ​തി​ര എ​ന്നി​വ​രാണ്​ ഗ​വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നത്​.

Mediawings:

spot_img

Related Articles

Latest news