ജനാധിപത്യമില്ലാത്ത ഭരണത്തിന്റെ ഗൂഢനീക്കമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്ന് കവി സച്ചിദാനന്ദന്. ജനാധിപത്യത്തിന്റെ ഏത് സൂചകം വെച്ച് മാര്‍ക്കിട്ടാലും ഇന്ത്യ ഭരിക്കുന്നവര്‍ക്ക് പൂജ്യം മാര്‍ക്കേ നല്‍കാനാകൂ. ഫാസിസത്തിന്റെ ലക്ഷണം പ്രകടമാക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്.
ഭയത്തെ ഉപയോഗിച്ച്, നിരന്തര നുണപ്രചാരണത്തിലൂടെ നിക്ഷിപ്ത താല്‍പ്പര്യം നടപ്പാക്കുകയാണ്. കല, സംസ്കാരം, ശാസ്ത്രം എന്നി മേഖലയിലെ ചര്‍ച്ചയെല്ലാം രാഷ്ട്രീയമാകുന്നത് അതിനാലാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ‘സമകാലിക ഇന്ത്യ: പ്രതീക്ഷയും പ്രതിസന്ധിയും’ വിഷയം അവതരിപ്പിച്ച് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന അവകാശം ഒന്നൊന്നായി എടുത്തുകളയുകയാണ്. ഭരണഘടനയെ അകത്തുനിന്ന് ശിഥിലമാക്കുന്ന പ്രവര്‍ത്തനമാണ് ഇന്ത്യയില്‍ നടക്കുന്നത്. ജനാധിപത്യം തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിലല്ല. ഭരണകര്‍ത്താക്കളുടെ പ്രവര്‍ത്തിയിലാണ്.