തിരുവനന്തപുരം: കേരളത്തില്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടരാന്‍ സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നിലവില്‍ ബുധനാഴ്ചവരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായാവും ലോക്ഡൗണ്‍ ഒഴിവാക്കുക.
ഇനിയും അടച്ചു പൂട്ടല്‍ തുടര്‍ന്നാല്‍ ജനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങളിലിലാകുമെന്ന് വിലയിരുത്തലുണ്ട്. പലര്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്.
അതേ സമയം, കോവിഡ് വ്യാപനത്തിന് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങള്‍ എല്ലാമേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിന്‍ എടുത്താലേ കോവിഡ് ഭീഷണിയില്‍നിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ 25 ശതമാനത്തിന് ഒരു ഡോസ് നല്‍കിയിട്ടുണ്ട്.