ഹജിന് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക, തെരഞ്ഞെടുക്കപ്പെട്ടാൽ മൂന്നു മണിക്കൂറിനകം പണമടക്കണം

മക്ക – ഹജിന് അവസരം ലഭിച്ചുവെന്ന് അറിയിപ്പ് വന്നാൽ മൂന്നു മണിക്കൂറിനകം പണമടച്ച് സീറ്റ് ഉറപ്പുവരുത്തണമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഇരുപതു ലക്ഷത്തോളം പേർ ഹജിന് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കൂട്ടത്തിൽ നിന്ന് വ്യവസ്ഥകൾ പൂർണമായ 60,000 പേരെ തെരഞ്ഞെടുക്കും. പ്രാഥമിക രജിസ്‌ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സ്വീകരിക്കപ്പെടുന്ന പക്ഷം മൂന്നു മണിക്കൂറിനകം പണമടക്കണം. നിശ്ചിത സമയത്തിനകം പണം അടക്കാത്തവരെ അകറ്റിനിർത്തി ബദൽ ആളുകൾക്ക് അവസരം നൽകും. ഹജ് പെർമിറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

മുൻകൂട്ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഹജ് പാക്കേജ് നിരക്കുകൾ നിർണയിച്ചത്. തീർഥാടകർക്ക് താങ്ങാൻ കഴിയാത്ത നിരക്കുകളല്ല ഇത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരക്കുകളാണെന്ന് ഉറപ്പുവരുത്താൻ സേവനദാതാക്കളുമായി ഹജ്, ഉംറ മന്ത്രാലയം കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

.

spot_img

Related Articles

Latest news