വേ​ഗ​ത്തി​ലു​ള്ള സ​മ്പൂര്‍​ണ്ണ വാ​ക്‌​സി​നേ​ഷ​ന്‍ വേ​ണം, പ​തി​വ് നു​ണ​ക​ള​ല്ല: രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വൈ​കു​ന്ന​തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രാ​ജ്യ​ത്തി​ന് ആ​വ​ശ്യം വേ​ഗ​ത്തി​ലു​ള്ള സ​മ്പൂ​ര്‍​ണ്ണ വാ​ക്സി​നേ​ഷ​ന്‍ ആ​ണ്. അ​ല്ലാ​തെ മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നി​ഷ്ക്രി​യ​ത്വം മൂ​ല​മു​ണ്ടാ​കു​ന്ന വാ​ക്സി​ന്‍ ക്ഷാ​മം മ​റ​യ്ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ പ​തി​വ് നു​ണ​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും അ​ല്ലെ​ന്ന് രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

കോ​വി​ഡ് വാ​ക്സി​നാ​യ കോ​വി​ഷീ​ല്‍​ഡി​ന്‍റെ ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള​ക​ളു​ടെ ദൈ​ര്‍​ഘ്യം വ​ര്‍​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ശാ​സ്ത്ര​ സം​ഘ​ത്തി​ന്‍റെ യോ​ജി​പ്പോ​ടെ​യു​ള്ള​ത​ല്ലെ​ന്ന വാ​ര്‍​ത്ത​യു​ടെ സ്‌​ക്രീ​ന്‍​ഷോ​ട്ടും സ​ഹി​ത​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ്യാ​ജ​പ്ര​തി​ച്ഛാ​യ സം​ര​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ള്‍ വൈ​റ​സ് വ്യാ​പ​നം സു​ഗ​മ​മാ​ക്കു​ക​യും ആ​ളു​ക​ളു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ട്വി​റ്റ​റി​ല്‍ കു​റി​ക്കു​ന്നു.

കോ​വി​ഷീ​ല്‍​ഡി​ന്‍റെ ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള​ക​ളു​ടെ ദൈ​ര്‍​ഘ്യം 12 ആ​ഴ്ച​യാ​യി കേ​ന്ദ്രം വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇ​ട​വേ​ള വ​ര്‍​ധി​പ്പി​ച്ച​ത് സു​താ​ര്യ​വും ശാ​സ്ത്രീ​യ സ്ഥി​തി​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ വ​ര്‍​ധ​ന്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന വി​ഷ​യം രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ടു​ന്ന​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഹ​ര്‍​ഷ വ​ര്‍​ധ​ന്‍ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

നാ​ഷ​ണ​ല്‍ ടെ​ക്നി​ക്ക​ല്‍ അ​ഡ്വൈ​സ​റി ഗ്രൂ​പ്പ് ഓ​ണ്‍ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ (എ​ന്‍‌​ടി‌​ജി‌​ഐ) മേ​ധാ​വി ഡോ. ​എ​ന്‍‌​കെ അ​റോറയുടെ പ്ര​സ്താ​വ​ന​യും ആ​രോ​ഗ്യ ​മ​ന്ത്രി ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. വാ​ക്സി​നു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 12 ആ​ഴ്ച ആ​കു​മ്ബോ​ള്‍ ഫ​ല​പ്രാ​പ്തി 65 ശ​ത​മാ​നം മു​ത​ല്‍ 88 ശ​ത​മാ​നം വ​രെ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി യു​കെ ഹെ​ല്‍​ത്ത് റെ​ഗു​ലേ​റ്റ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇം​ഗ്ല​ണ്ടി​ന്‍റെ പ​ഠ​ന​ത്തെ ഉ​ദ്ധ​രി​ച്ച്‌ ഡോ. ​അ​റോ​റ പ​റ​യു​ന്നു.

spot_img

Related Articles

Latest news