കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തണം

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നിലനിർത്തണമെന്നും ഒന്നും രണ്ടും മൂന്നും വർഷ ഡിഗ്രി പിജി പരീക്ഷകൾ സമയബന്ധിതമായി നടത്തണമെന്നും പാരലൽ കോളേജ് അസോസിയഷൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഒന്നാം വർഷ പ്രൈവറ്റ് വിദ്യാർഥികളുടെ സിലബസിലുള്ള അവ്യക്തത ഉടൻ പരിഹരിക്കണമെന്നും അസോസിയഷൻ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ നേതൃയോഗം സംസ്ഥാന രക്ഷാധികാരി യു. നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ പി ജയപാലൻ , സി. അനിൽകുമാർ , ടി.വി.രവീന്ദ്രൻ , കെ. പ്രകാശൻ , രാജേഷ് പാലങ്ങാട്ട്, പി. ലക്ഷ്മണൻ , ബിന്ദു സജിത്ത് കുമാർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ.എൻ. രാധാകൃഷ്ണൻ (പ്രസിഡണ്ട് ) കെ പ്രകാശൻ , രാജേഷ് പാലങ്ങാട്ട് ( വൈസ് പ്രസിഡണ്ട് ) ടി.കെ രാജീവൻ (സെക്രട്ടറി) ബിന്ദു സജിത് കുമാർ (ജോ: സെക്രട്ടറി ) യു. നാരായണൻ (ട്രഷറർ). കെ പി .ജയബാലൻ, സി. അനിൽ കുമാർ (രക്ഷാധികാരികൾ ) എന്നിവരെ തെരഞ്ഞെടുത്തു.

Media wings:

spot_img

Related Articles

Latest news