കൊച്ചി: യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രം സമരമെന്നാണ് ബസുടമകളുടെ നിലപാട്. ഡീസല്‍ ലീറ്ററിനു വില 94 രൂപയായി. എന്നാല്‍ പഴയ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. അതില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബസ് ഉടമകള്‍ പറയുന്നു. സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് വീണ്ടും തുടങ്ങിയിരുന്നു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം റജിസ്ട്രേഷന് നമ്പറിനെ ഒറ്റ, ഇരട്ട അക്ക നമ്പറായി തിരിച്ചാണ് സര്‍വീസ് നടത്തുന്നത്. നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകളുടെയും തൊഴിലാളികളുടെയും വാദം.
Media wings: