തിങ്കളാഴ്ച വയനാട്ടിൽ യു ഡി എഫ് ഹർത്താൽ

കല്‍പ്പറ്റ :വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ തിങ്കാളാഴ്ച ഹര്‍ത്താലിന് ആഹ്വനം ചെയ്ത് യുഡിഎഫ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വയനാട് വന്യജിവി സങ്കേതത്തിന്റെ അതിര്‍ത്തിക്ക് ചുറ്റും 3.4 കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി (ഇക്കോ-സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മേഖലയില്‍ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതിമുതല്‍ മലിനീകരണമുണ്ടാകുന്ന ഒരു വ്യവസായവും തുടങ്ങാന്‍ പാടില്ല. ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. വാണിജ്യലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കല്‍ തുടങ്ങിയവ പാടില്ല. മരം മുറിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഉള്ളത്.

spot_img

Related Articles

Latest news