ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രപക്ഷ നേതാവും നീതിന്യായവിഭാഗം മേധാവിയുമായ ഇബ്രാഹിം റയ്‌സി വിജയിച്ചു. 90 ശതമാനം ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ റയ്സി 62 ശതമാനം വോട്ടുകൾ സ്വന്തമാക്കി. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനഹിതം അംഗീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റും മിതവാദിയുമായ ഹസൻ റുഹാനി പറഞ്ഞു. തുടർച്ചയായി രണ്ട് തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റുഹാനി ഓഗസ്റ്റിൽ സ്ഥാനമൊഴിയും. ഏഴ് പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മൂന്നു പേർ തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ക്ക് മുന്‍പ് പിന്മാറിയിരുന്നു.