ചാലിയാർ ഇരുവഴിഞ്ഞി അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട്-മലപ്പുറം -വയനാട് -കണ്ണൂർ ജില്ലകളിൽ ഉൾപ്പെട്ട ഗ്രാമ പഞ്ചായത്തുകൾ മുൻസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവ ഉൾപ്പെടുത്തി കൊണ്ട് നടപ്പിലാക്കാനുദ്ദേശിക്കുന്ന ചാലിയാർ ഇരുവഴിഞ്ഞി തീരദേശ ജല ടൂറിസം പദ്ധതിക്ക് സാധ്യതകളേറെയാണന്ന് വിദഗ്ദ സമിതി വിലയിരുത്തി.
പ്രവാസി സുഹൃത്തുക്കൾ, സാധാരണക്കാരായ നാട്ടുകാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി അവരുടെ പങ്കാളിത്തത്തോടെ ചെറിയ രീതിയിലുള്ള മൂലധനങ്ങൾ വരെ സമാഹരിച്ച് തികച്ചും ജനപങ്കാളിത്തത്തോടെയുള്ള പദ്ധതി ആവിഷ്ക്കരിക്കാനും അതുവഴി പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം ആളുകൾക്ക് തൊഴിൽ സാധ്യതയുള്ളതുമായ പദ്ധതിയാണ് ചാലിയാർ ഇരുവഴിഞ്ഞി ടൂറിസം പദ്ധതി.
ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നതോട് കൂടി മലബാറിൻ്റെ മുഖഛായ തന്നെ മാറുന്നതോടൊപ്പം ഈ മേഖലയിൽ ഒട്ടനവധി പേർക്ക് തൊഴിലും അതോടൊപ്പം വരുമാനവും നേടിയെടുക്കാൻ സാധിക്കുമെന്നും കഴിഞ്ഞ ദിവസം നോളജ് സിറ്റിയിൽ വെച്ച് ചേർന്ന ഭാരവാഹികളുടെ അവലോകന യോഗം വിലയിരുത്തി.
വിശദമായ റിപ്പോർട്ടും വീഡിയോയും കാണാം.