അന്താരാഷ്ട്ര യോഗ ദിനം: രാജ്യത്ത് വിപുലമായ പരിപാടികൾ

പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് നടക്കുക. യോഗദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാവിലെ 6.30 നാണ് പരിപാടി.

പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന ‘യോഗ സ്വാസ്ഥ്യത്തിന് ‘ എന്നതാണ് ഈ വർഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കൊറോണ രണ്ടാം വ്യാപനത്തിന്റെ ഭീഷണി പൂർണമായി ഒഴിയാത്ത സാഹചര്യത്തിൽ കൊറോണ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

ആയുഷ് വകുപ്പ് സഹമന്ത്രി കിരൺ റിജ്ജിജുവും പരിപാടിയിൽ പങ്കെടുക്കും. മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.

spot_img

Related Articles

Latest news