പോലീസുകാർ മാസ്‌കില്ലാതെ ഉദ്ഘാടന ചടങ്ങിൽ; ന്യായീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം- ഗുരുവായൂർ ടെമ്പിൾ പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനത്തിന് പോലീസുകാർ മാസ്‌ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം പാലിച്ചായിരിക്കും പോലീസുകാർ ഇരുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഡി.ജി.പി ഉൾപ്പടെയുള്ള പോലീസുകാർ മാസ്‌കില്ലാതെ ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം വിവാദമായിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ഞാനിപ്പോ നിങ്ങളോട് സംസാരിക്കുന്നത് മാസ്‌ക് ഇല്ലാതെയാണല്ലോ. ആ മാസ്‌ക് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാ. ഞാനിവിടെ തനിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രമാണ്. മറ്റാരുമായും ഇപ്പോ ഒരു സമ്പർക്കം ഉണ്ടാകുന്നില്ല.

എന്റെ വീട്ടിൽ എന്റെ റൂമിൽ ഇരുന്നുകൊണ്ടാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. അതുപോലെ അവിടെ സംസാരിച്ച ഡിജിപി അടക്കമുള്ളവര് അവിടെയുള്ള മറ്റുള്ളവരുമായി ഇടപെടാതെ അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ മാസ്‌ക് ഇടാത്ത നില വന്നത്.

അദ്ദേഹത്തെയും അതുപോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം നിരന്തരം മാസ്‌ക് ഇട്ടു കൊണ്ട് നമ്മള് കാണുന്നതുമാണല്ലോ. അതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക- മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news