കൊറോണ: ഇന്ത്യയിലേക്ക് പോകരുത് : സൗദി
റിയാദ് – കൊറോണ വ്യാപനം രൂക്ഷമായ, അപകട സാധ്യത കൂടിയ 69 രാജ്യങ്ങളെ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർണയിച്ചു. ഇന്ത്യയും പട്ടികയിലുണ്ട്. സൗദിയിൽ കഴിയുന്നവർ ഈ രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് അതോറിറ്റി നിർദേശിച്ചു.
ഇക്കൂട്ടത്തിൽ 11 എണ്ണം അറബ് രാജ്യങ്ങളാണ്. ബഹ്റൈൻ, സിറിയ, സുഡാൻ, സോമാലിയ, ഇറാഖ്, തുനീഷ്യ, യെമൻ, ഈജിപ്ത്, ഫലസ്തീൻ, ലെബനോൻ, ലിബിയ എന്നിവയാണ് പട്ടികയിൽ പെട്ട അറബ് രാജ്യങ്ങൾ.
ഇവക്കു പുറമെ, അർജന്റീന, അർമേനിയ, അഫ്ഗാനിസ്ഥാൻ, ഉറൂഗ്വെ, എരിത്രിയ, എത്യോപ്യ, ഇക്വഡോർ, സെനഗൽ, ഫിലിപ്പൈൻസ്, കോംഗോ, ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, ഉഗാണ്ട, ഉക്രൈൻ, ഇറാൻ, പാക്കിസ്ഥാൻ, ബ്രസീൽ, പരാഗ്വെ, ബംഗ്ലാദേശ്, പനാമ, ബോട്സ്വാന, ബുറുണ്ടി, ബൊളീവിയ, പെറു, ബെലാറസ്, താജിക്കിസ്ഥാൻ, ടാൻസാനിയ, തുർക്കി, ട്രിനിഡാഡ് ആന്റ് ടൊബാഗൊ, ചിലി, മാൽദീവ്സ്, ദക്ഷിണ സുഡാൻ, ഗ്വാട്ടിമാല, ഗയാന, റുവാണ്ട, സാംബിയ, സിംബാബ്വെ, സെന്റ് വിൻസെന്റ്, സെന്റ് കിറ്റ്സ്, ശ്രീലങ്ക, സുറിനാം, സീഷൽസ്, വെനിസ്വേല, വിയറ്റ്നാം, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, കോസ്റ്റാറിക്ക, കൊളംബിയ, കെനിയ, മലേഷ്യ, മ്യാന്മർ, മൗറീഷ്യസ്, മൊസാംബിക്ക്, നമീബിയ, നേപ്പാൾ, ഹൈത്തി, ഹോണ്ടുറാസ് എന്നിവയാണ് കൊറോണ വ്യാപനം മൂലം അപകട സാധ്യത കൂടിയ രാജ്യങ്ങളായി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർണയിച്ചിരിക്കുന്നത്.