മലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂർ കാവിലെ താഴെ കാവിന്റെ മുഖ്യ ആകർഷണം കാടുകളാണ്. രണ്ടായിരം വർഷം പഴക്കമുള്ള മരങ്ങൾ ഇവിടെയുണ്ട്.
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി താഴെക്കാവിൽ പച്ചത്തുരുത്ത് ഒരുക്കുകയാണ്. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ സമയം കൊണ്ട് നിബിഡവന പ്രതീതി സൃഷ്ടിക്കുന്ന ‘മിയാവാക്കി’ പച്ചത്തുരുത്താണ് ഒരുങ്ങുന്നത്.
കേരള ഡെവലപ്മൻെറ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻെറ മാതൃക വനവത്കരണ പദ്ധതിയായ ‘മിയാവാക്കി’ വഴി പേരാൽ, അരയാൽ, മാവ്, അത്തി തുടങ്ങിയ നൂറിലധികം തൈകളാണ് ഇവിടെ വെച്ച് പിടിപ്പിക്കുന്നത്.
ഒരു സ്ക്വയർ മീറ്ററിൽ 110 കിലോയോളം ജൈവവളങ്ങൾ ചേർത്ത് നാല് മരതൈകൾ നടുകയും സൂര്യപ്രകാശം കിട്ടാൻ വേണ്ടി ഈ തൈകൾ മത്സരിച്ച് വളരുകയും ചെയ്യുന്നു. താഴെക്കാവിൽ 10 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്.
ദോഷകരമായ അക്വേഷ്യകൾ മുറിച്ചുമാറ്റിയാണ് നിലമൊരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് വനംവകുപ്പിന്റെ എട്ടുലക്ഷം രൂപ ചെലവിലാണ് പച്ചത്തുരുത്ത് ഒരുങ്ങുന്നത്.
Media wings: