അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്നു തുറന്നടിച്ച് ഫിഷറീസ് മന്ത്രി പര്‍ഷോത്തം സോളങ്കി. ടൗട്ടെ ചുഴലിക്കാറ്റ് പാക്കേജിന്റെ ഭാഗമായി അനുവദിച്ച 105 കോടി രൂപയുടെ വിനിയോഗം ശരിയായ തരത്തിലല്ലെന്നു മന്ത്രി കുറ്റപ്പെടുത്തി.
ബിജെപിയാണ് അധികാരത്തില്‍. എന്നാല്‍, ബിജെപി ഭരണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്ന കാര്യം വ്യക്തമായി പറയാം. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാരിനു യാതൊരു ആശങ്കയുമല്ല.
ഞാനും സര്‍ക്കാരിന്റെ ഭാഗമാണ്. എനിക്കും കാര്യമായൊന്നും ചെയ്യാനാവില്ലെന്നതാണു വസ്തുത- സോളങ്കി പറഞ്ഞു.
ഭാവ്നഗര്‍(റൂറല്‍) എംഎല്‍എയായ മന്ത്രി പ്രബലമായ കോലി (മത്സ്യബന്ധനം നടത്തുന്നവര്‍) സമുദായക്കാരനാണ്. ഖര്‍വ, മുസ്ലിം വിഭാഗങ്ങളാണു ഗുജറാത്തില്‍ മത്സ്യബന്ധനം നടത്തുന്ന മറ്റു സമുദായക്കാര്‍.