തിരുവനന്തപുരം- ചാനൽ പരിപാടിയിൽ നടത്തിയ വിവാദ പരാമർശത്തിൽ ഖേദ പ്രകടനവുമായി വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ആത്മരോഷം കൊണ്ടുണ്ടായ പ്രതികരണമാണെന്നും വാക്കുകൾ മുറിവേൽപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും എം.സി ജോസഫൈൻ പറഞ്ഞു. അമ്മയുടെ സ്വാതന്ത്ര്യം എടുത്താണ് പറഞ്ഞതെന്നും ജോസഫൈൻ പറഞ്ഞു.
ഞങ്ങളും മനുഷ്യരാണ്. ഓരോ ദിവസവും അത്രയും കടുത്ത മാനസികസംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. അത്രയേറെ പരാതികളാണ് ഓരോ ദിവസവും ലഭിക്കുന്നത്. പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞിട്ടും പലരും കേൾക്കാറില്ല. സാധാരണക്കാർ യഥാവിധിയല്ല വാക്കുകൾ കേൾക്കുന്നതും തിരിച്ചുപറയുന്നതും. ചില സമയത്ത് ബോൾഡായി പറയേണ്ടി വരുമെന്നും എം.സി ജോസഫൈൻ പറഞ്ഞു.
തീർച്ചയായും പോലീസിൽ പരാതി നൽകേണ്ട കാര്യത്തിലായിരുന്നു ആ യുവതി വിളിച്ചത്. പോലീസിൽ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. പരാതി കൊടുക്കാതിരുന്നത് ശരിയായില്ല എന്ന അനുഭവത്തിലാണ് അനുഭവിക്കൂ എന്ന് പറഞ്ഞതെന്നും ജോസഫൈൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജോസഫൈനെ സ്ഥാനത്ത് നിന്ന് നീക്കണം എന്ന യൂത്ത് കോൺഗ്രസ് ആവശ്യത്തോട് എന്നെ നിയമിച്ചത് യൂത്ത് കോൺഗ്രസ് അല്ലെന്നും സർക്കാറാണെന്നും ജോസഫൈൻ തിരിച്ചടിച്ചു.